Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Written By

Kozhikode

അ​ച്ച​ട്ടാ​യി കെ.​കെ. ര​മ​യു​ടെ വാ​ക്കു​ക​ള്‍

കോ​ഴി​ക്കോ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ ദി​ന​മാ​യ മേ​യ് നാ​ലി​ന് പി​ണ​റാ​യി ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ക്കു​മെ​ന്ന് വ​ട​ക​ര​യി​ലെ ആ​ര്‍​എം​പി​ഐ-​യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ പ​റ​ഞ്ഞ​ത് അ​ച്ച​ട്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ല്‍ ഒ​ന്‍​പ​തി​നും വോ​ട്ടെ​ണ്ണ​ല്‍ മേ​യ് നാ​ലി​നും ന​ട​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഉ​ട​ന്‍ ആ​ര്‍​എം​പി​ഐ സാ​മൂ​ഹി​ക മാ​ധ്യ​മ​അ​ക്കൗ​ണ്ടു​ക​ളി​ല്‍ ‘മേയ് നാ​ല് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ല്‍ പി​ണ​റാ​യി​സം അ​വ​സാ​നി​ക്കും' എ​ന്ന് കു​റി​ച്ചി​രു​ന്നു.

ഇ​ത് ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൂ​ച​ന​ക​ളാ​ണ് ആ​ദ്യ​റൗ​ണ്ടു​ക​ളി​ല്‍ പു​റ​ത്തു​വ​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​ദ്യ​റൗ​ണ്ടു​ക​ളി​ല്‍ പ​ത​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കെ.​കെ. ര​മ​യു​ടെ വാ​ക്കു​ക​ള്‍.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ പ​ത​നം വ്യ​ക്ത​മാ​യ​തോ​ടെ ‘കൊ​ല്ലാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​വ​ന്‍ വെ​യി​ല​ത്ത് ന​ഗ്‌​ന​നാ​യി നി​ല്‍​ക്കു​ന്ന കാ​ഴ്ച'​എ​ന്ന് കെ.​കെ.​ര​മ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച വാ​ക്കു​ക​ളും ഏ​റെ ച​ര്‍​ച്ച​യാ​യി. ‘പി​ന്നി​ട്ട ആ​റ് റൗ​ണ്ടു​ക​ള്‍, മ​തി കേ​ര​ള​മേ! ഇ​തു മ​തി. കു​ലം​കു​ത്തി എ​ന്നു ചാ​പ്പ​യ​ടി​ച്ച് കൊ​ല്ലാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​വ​ന്‍ പൊ​ള​ളു​ന്ന വെ​യി​ല​ത്ത് ന​ഗ്‌​ന​നാ​യി നി​ല്‍​ക്കു​ന്ന കാ​ഴ്ച കാ​ണാ​ന്‍ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​നു ശേ​ഷം ച​ന്ദ്ര​ശേ​ഖ​ര​നു ക​ഴി​ഞ്ഞു...​രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍'.-​ഇ​താ​യി​രു​ന്നു ര​മ​യു​ടെ കു​റി​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പി​നെ ന​യി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ത്സ​രി​ച്ച ധ​ര്‍​മ്മ​ടം മ​ണ്ഡ​ല​ത്തി​ല്‍ ആ​റ് റൗ​ണ്ട് വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ഴും അ​ദ്ദേ​ഹം പി​ന്നി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ പ​രോ​ക്ഷ​മാ​യി പ​രാ​മ​ര്‍​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കെ.​കെ. ര​മ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.
2012 മേ​യ് നാ​ലി​നാ​ണ് ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം വ​ട​ക​ര വ​ള്ളി​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ വ​ച്ച് കെ.​കെ. ര​മ​യു​ടെ ഭ​ര്‍​ത്താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ ചെ​ങ്കോ​ട്ട​യാ​യ വ​ട​ക​ര​യി​ല്‍ കെ.​കെ. ര​മ​യു​ടെ വി​ജ​യം, അ​ക്ര​മ, കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ സി​പി​എം അ​ണി​ക​ള്‍ പോ​ലും പ്ര​ത്യേ​കി​ച്ച് സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍ വെ​റു​ക്കു​ക​യാ​ണെ​ന്ന സൂച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്.

Latest News

Corehub Up